Advertisment

പ്രിയദര്‍ശന്‍ ഹംഗാമ2ലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലേക്ക് 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. തന്‍റെ മുന്‍ ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമായ ഹംഗാമ 2ലൂടെയാണ് പ്രിയദര്‍ശന്റെ തിരിച്ചുവരവ്.

Advertisment

publive-image

2020 ഓഗസ്റ്റ് 14ന് റിലീസ് ലക്ഷ്യമിടുന്ന ഹംഗാമ 2ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ 'പൂച്ചക്കൊരു മൂക്കുത്തി'യാണ് മുന്‍പ് ഹിന്ദിയില്‍ ഹംഗാമയായി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഇതേഗണത്തിലുള്ള കഥയാണ് രണ്ടാം ഭാഗത്തിനായും തയാറാക്കുന്നത്.

'കണ്‍ഫ്യൂഷന്‍സ് അണ്‍ലിമിറ്റഡ്' എന്ന ടാഗ് ലൈനിലാണ് ഹംഗാമ 2 എത്തുക. മീസാന്‍ ജഫ്രി, പ്രണിത സുഭാഷ്, പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

priyadarsan bollywood
Advertisment