Advertisment

കൊവിഡ് മൂലം മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും മാത്രമല്ല പ്രതിസന്ധിയുണ്ടായത്;   ക്രിസ്റ്റഫര്‍ നോളന്റെയും ജയിംസ്‌ബോണ്ട് സിനിമയുടെയും റിലീസ് പോലും മാറ്റിവെക്കേണ്ടി വന്നു; എനിക്ക് രണ്ട് തിയറ്ററുകളുണ്ട്, പിവിആര്‍ ആണ് ഇവ നോക്കി നടത്തുന്നത്. മാര്‍ച്ച് മുതല്‍ അവര്‍ വാടക തരുന്നില്ല; ഇനി കൊവിഡ് പ്രതിസന്ധിയൊക്കെ അവസാനിച്ച് തിയറ്ററുകള്‍ തുറന്നാലും പകുതി വാടകയേ തരാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്; പ്രിയദര്‍ശന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

കൊവിഡ് മൂലം ക്രിസ്റ്റഫര്‍ നോളന്റെയും ജയിംസ്‌ബോണ്ട് സിനിമയുടെയും റിലീസ് പോലും മാറ്റിവെക്കേണ്ടി വന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും മാത്രമല്ല പ്രതിസന്ധിയുണ്ടായത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഓവര്‍സീസ് അവകാശം വിറ്റുപോയത് വന്‍ തുകയ്ക്കാണ്.

Advertisment

publive-image

ഈ തുക തിരിച്ചുപിടിച്ച് അവര്‍ക്ക് കൂടി ലാഭമുണ്ടാക്കത്തക്ക വിധത്തില്‍ റിലീസ് ചെയ്യേണ്ടി വരിക സ്വാഭാവികമാണ്. പക്ഷേ ഇത് എന്ന് സാധിക്കുമെന്ന കാര്യത്തില്‍ നിലവില്‍ അവ്യക്തതയുണ്ട്. കാത്തിരിക്കുക എന്ന ഒറ്റവഴിയേ മുന്‍പിലുളളൂ. എത്രകാലം എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് രണ്ട് തിയറ്ററുകളുണ്ട്. പിവിആര്‍ ആണ് ഇവ നോക്കി നടത്തുന്നത്. മാര്‍ച്ച് മുതല്‍ അവര്‍ വാടക തരുന്നില്ല. ഇനി കൊവിഡ് പ്രതിസന്ധിയൊക്കെ അവസാനിച്ച് തിയറ്ററുകള്‍ തുറന്നാലും പകുതി വാടകയേ തരാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്. ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തേണ്ടി വരും എന്നതും പകുതി വരുമാനമേ ഉണ്ടാകൂ എന്നതുമൊക്കെയാണ് കാരണം.

ചൈനയില്‍ 5,000 തിയറ്ററുകള്‍ തുറന്നിട്ടും ആളില്ല. ഭീതിയല്ല കാരണം. മറിച്ച് പഴയ പടങ്ങള്‍ മാത്രമേ അവിടെ കാണിക്കാനുളളൂ എന്നതാണ് പ്രശ്‌നം. ഇവയെല്ലാം ഒടിടി പ്ലാറ്റ് ഫോമുകളില്‍ കണ്ടുകഴിഞ്ഞു. പുതിയ ചിത്രങ്ങളുണ്ടെങ്കിലേ തിയറ്ററുകളില്‍ ആളുകളുണ്ടാവുകയുളളൂ. വലിയ സിനിമകള്‍ തിയറ്ററില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇരുന്ന് ആസ്വദിക്കാനാകും ജനത്തിന് താത്പര്യം. ചെറിയ സിനിമകള്‍ ഒടിടിയില്‍ റിലീസ് ആയിക്കോട്ടെ. തിയറ്ററുടമകള്‍ ഇത് കണ്ട് ഭയക്കേണ്ട കാര്യമില്ല. ഒരു പുതിയ സാങ്കേതിക വിദ്യയും ഉളളടക്കത്തെക്കാള്‍ മുകളിലല്ല.

covid 19 film news priyadarsan director priyadarsan
Advertisment