Advertisment

മോദിയെ പ്രതിരോധിക്കാന്‍ നാളെ മുതല്‍ ​പ്രിയങ്കയുടെ പ്രചാരണം

New Update

ഗുവാഹത്തി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍, ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തെ ജില്ലകളില്‍ അവര്‍ പ്രചാരണത്തിന്​ നേതൃത്വം നല്‍കും. ഗുവാഹത്തിയിലെത്തുന്ന ​പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തില്‍ പ്രാര്‍ഥന നിര്‍വഹിക്കും​. തുടര്‍ന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ലഖിംപുരിലേക്ക് പറക്കും.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ്​ അസമിലെ വടക്കന്‍ ഭാഗങ്ങള്‍. 2019ല്‍ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ അര​േങ്ങറിയിരുന്നു. എന്നാല്‍, ജനവികാരം സര്‍ക്കാറിനെതിരായതോടെ നിരവധി വികസന പദ്ധതികളാണ്​ ബി.ജെ.പി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്​​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ മൂന്ന് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ്​ പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്​. ലഖിംപുര്‍, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പൂര്‍ എന്നീ നാല്​ നിയമസഭ മണ്ഡലങ്ങളില്‍ ഇവര്‍​ പ്രചാരണം നടത്തും. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കൂടാതെ ബിശ്വനാഥിലെ സാധരി ടീ എസ്റ്റേറ്റിലെ വനിതാ തേയില തൊഴിലാളികളുമായി ആശയവിനിമയം നടത്തും.

രാഹുല്‍ ഗാന്ധിയും ഫെബ്രുവരിയില്‍ അസമിലെത്തിയിരുന്നു. അദ്ദേഹം സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കാമ്ബയിന്​ തുടക്കമിട്ടിരുന്നു. ഗാമോസ എന്ന അസാമീസ് പരമ്ബരാഗത തുണിയില്‍ ഒപ്പിട്ട്​ അയക്കാന്‍ രാഹുല്‍ ആളുകളോട് ആവശ്യപ്പെട്ടു. ഇതിന്​ വടക്കന്‍ അസമിലെ ആളുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്​.

അതേസമയം, ഫെബ്രുവരിയില്‍ മാത്രം മൂന്നുതവണയാണ്​ ​പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി അസമിലെത്തിയത്​. രണ്ട് മെഡിക്കല്‍ കോളജുകളുടെയും രണ്ട് എന്‍ജിനീയറിങ്​ കോളജുകളുടെയും ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. 1.6 ലക്ഷത്തിലധികം തദ്ദേശവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്​തു.

Advertisment