Advertisment

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം....പ്രിയങ്കയും നിക്കും തമ്മില്‍ അഭിപ്രായ ഭിന്നത...പ്രിയങ്ക ചോപ്രയും നിക്കും വിവാഹ മോചനത്തിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

2018 ഡിസംബറിലായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റേയും. വിവാഹത്തിനു ശേഷം രൂക്ഷ വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കണ്ടി വന്നത്. നിക്കിനേക്കാള്‍ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം.

Advertisment

publive-image

എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

ഒരു മാസികയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ.

കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുന്‍കൈ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിയങ്ക നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായതെന്നും.

ജോലിയും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിര്‍ന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നില്‍ക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച്‌ പ്രതകരിച്ചിട്ടില്ല.

Advertisment