Advertisment

നായികമാർ നിർമ്മാതാക്കളാകുന്നു;പുതിയ ഒമ്പത് ഇന്ത്യൻ ചിത്രങ്ങൾ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പുതിയ ഒമ്പത് ഇന്ത്യൻ ചിത്രങ്ങൾ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. ഇതില്‍ മൂന്നെണ്ണം നിർമ്മിക്കുന്നത് ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, മാധുരി ദിക്ഷീത്, അനുഷ്ക ശർമ എന്നിവരാണെന്നതാണ് പ്രത്യേകത.

പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും ചേർന്നാണ് 'ഫയർബ്രാൻഡ്' എന്ന മറാത്തി ചിത്രം നിർമ്മിക്കുന്നത്. ഉഷ ജാദവാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിഭാഷകയും ലൈംഗിക പീഡനത്തെ അതിജീവിച്ചവളുമാണ് ഉഷ ജാദവ് അവതരിപ്പിക്കുന്ന കഥാപാത്രം. ഉഷ ജാദവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭര്‍ത്താവായ മാധവ് പട്കറിന്‍റെ വേഷത്തിലെത്തുന്നത് ഗിരീഷ് കുല്‍കര്‍ണിയാണ്.

‘ഓഗസ്റ്റ് 15’ എന്ന മറാത്തി ചിത്രവുമായാണ് മാധുരി ദീക്ഷിത് എത്തുന്നത്. മധ്യവര്‍ഗ ഇന്ത്യയുടെ ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചിത്രം ഒരു ആക്ഷേപഹാസ്യമാണ്. ബുള്‍ബുള്‍ എന്നാണ് അനുഷ്‌ക ശര്‍മ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര്. അനുഷ്‌കയുടെ നിര്‍മ്മാണ കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് ചിത്രം ഒരുക്കുന്നത്. മറ്റൊരു കാലഘട്ടത്തിന്‍റെ, വിശ്വാസങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ ഒക്കെ കഥയാണ് ബുള്‍ബുള്‍ പറയുന്നത്.

Advertisment