Advertisment

പ്രിയങ്ക ചോപ്രയുടെ രണ്ടാമത്തെ ഹോളീവുഡ് ചിത്രം ഈസിന്‍റ് ഇറ്റ് റൊമാന്‍റികിന്‍റെ ട്രെയിലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന രണ്ടാമത്തെ ഹോളീവുഡ് ചിത്രം റിലീസിന് തയ്യാറായി. ഈസിന്‍റ് ഇറ്റ് റൊമാന്‍റിക് എന്ന് പേരിട്ട ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെബെൽ വിൽസൺ ആണ് സിനിമയിൽ നായിക.

publive-image

വ്യാഴാഴ്ചയാണ് ഈസിന്‍റ് ഇറ്റ് റൊമാന്‍റികിന്‍റെ ട്രെയിലർ എത്തിയത്. ഇരുപത്തിയഞ്ചുകാരിയായ നതാലി എന്ന ആർകിടെക്ടിനെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. പ്രണയ ചിത്രങ്ങളെ വെറുത്തിരുന്ന നതാലിയുടെ ജീവിതത്തിൽ ഒരു അപകടം ഉണ്ടാക്കുന്ന മാറ്റങ്ങൾ സിനിമ ദൃശ്യവത്ക്കരിക്കുന്നു. റെബെൽ വിൽസൺ ആണ് നതാലിയാകുന്നത്.

https://www.youtube.com/watch?time_continue=1&v=8ZwgoVmILQU

ഇസബെല്ല എന്ന യോഗ അംബാസഡറുടെ വേഷമാണ് ചിത്രത്തിൽ പ്രിയങ്കക്ക്. ഇസബെല്ലയുടെ വരവോടെയാണ് കഥാഗതി മാറുന്നത്. ട്രെയിലറിൽ മൂന്ന് രംഗങ്ങളിലെ ഉള്ളൂ എങ്കിലും സാന്നിധ്യം അറിയിക്കാൻ പ്രിയങ്കക്കായിട്ടുണ്ട്. ബേ വാച്ചിന് ശേഷം പുറത്തിറങ്ങുന്ന പ്രിയങ്കയുടെ രണ്ടാമത്തെ ഹോളീവുഡ് ചിത്രമാണ് ഈസിന്‍റ് ഇറ്റ് റൊമാന്‍റിക്.

 

Advertisment