Advertisment

പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത് തന്നേക്കാള്‍ 13 വയസ് കുറഞ്ഞ ഗായകൻ നിക്ക് ജോൺസിനെ ! മലയാളിയായ മുത്തശിയുടെ പാരമ്പര്യം കാത്ത് പ്രിയങ്കയും / വിവാഹ ചിത്രങ്ങള്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

തന്നെക്കാൾ 13 വയസ്സ് പ്രായം കുറഞ്ഞ അമേരിക്കൻ ഗായകൻ നിക്ക് ജോൺസുമായുള്ള പ്രിയങ്ക ചോപ്രയുടെ ആഡംബരവിവാഹം രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള ഉമേദ് പാലസിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ക്രിസ്തുമത ആചാരപ്രകാരവും ഞായറാഴ്ച ഹിന്ദു പാരമ്പര്യമനുസരിച്ചും നടത്തുകയുണ്ടായി. 4 കോടി രൂപാ ചെലവഴിച്ചു നടത്തപ്പെട്ട ഈ ആർഭാട വിവാഹത്തിൽ ഹോളിവുഡിലെ പ്രശസ്തരായ പല അഭിനേതാക്കളും പങ്കെടുത്തു.

പാട്ടും നൃത്തവും സംഗീതവുമായി ഒരാഴ്ചനീണ്ട വിവാഹ ആഘോഷങ്ങളിൽ സദ്യവട്ടങ്ങൾക്ക് വിളമ്പിയത് ലോകത്തെ വിവിധയിനം മേൽത്തരം ഡിഷുകളായിരുന്നു.

publive-image

പ്രിയങ്കാ ചോപ്രയുടെ മലയാളിബന്ധം പലർക്കുമറിയില്ല. അവരുടെ മുത്തശ്ശി മേരി ജോൺ കോട്ടയം കുമരകം സ്വദേശിനിയായിരുന്നു. നേഴ്‌സായി ബീഹാറിൽ ജോലിക്കുപോയ ക്രിസ്ത്യാനിയായ മേരി ജോൺ അവിടുത്തെ ഹിന്ദുവായ ഡോക്ടർ ആക്കോരിയെ വിവാഹം കഴിക്കുകയും Madhu Jyotsna Akhouri എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

publive-image

ആ ദമ്പതികൾക്ക് മൂന്നു പെൺമക്കളും ഒരു മകനുമുണ്ടായി. മൂത്ത മകളായ മധു വിവാഹം കഴിച്ചത് ഒരു പഞ്ചാബി മിലിട്ടറി ഡോക്ടറായ അശോക് ചോപ്രയെ ആയിരുന്നു. അവരുടെ മകളാണ് പ്രിയങ്ക ചോപ്ര. ഒരു സഹോദരനുണ്ട് സിദ്ധാർഥ്.

അവസാനകാലത്ത് മുത്തശ്ശിയായ മേരി ജോൺ എന്ന മധു ജ്യോത്സന അഘോരി താമസിച്ചിരുന്നത് പ്രിയങ്ക എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകൾക്കും കുടുംബത്തിനുമൊപ്പം മുംബൈയിലായിരുന്നു .

publive-image

താൻ മരിച്ചാൽ തന്റെ ഭൗതികശരീരം ജന്മദേശമായ കോട്ടയത്തെ പള്ളിയിൽ അടക്കം ചെയ്യണമെന്ന മുത്തശ്ശിയുടെ ആഗ്രഹം സഫലമാക്കാനായി പ്രിയങ്കയും കുടുംബവും കേരളത്തിൽ വന്നതും ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചതിനാൽ മൃതദേഹം അടക്കം ചെയ്യാൻ പള്ളി പുരോഹിതന്മാർ വിലക്ക് കല്പിച്ചതും ഒടുവിൽ പൊൻകുന്നം പള്ളിയിൽ മൃതദേഹം അടക്കം ചെയ്തതുമെല്ലാം വലിയ വാർത്തയായിരുന്നു. അന്ന് പള്ളി കൈക്കൊണ്ട നിലപാടുകൾക്കെതിരെ പ്രിയങ്ക ശക്തമായി പ്രതികരിക്കുകയുണ്ടായി.

publive-image

കാലം കാത്തുവച്ച മറുപടി എന്നല്ലാതെ എന്തുപറയാൻ ? മലയാളം ഒരുവിധം പറയാനറിയുന്ന, മലയാള ഭാഷ നന്നായി മനസ്സിലാകുന്ന പ്രിയങ്ക തന്റെ മുത്തശ്ശിയുടെ മതസ്ഥനായ ഒരാളെത്തന്നെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നു എന്നതും ഏറെ കൗതുകരകരമാണ്.

publive-image

പ്രിയങ്ക ചോപ്ര ഇപ്പോൾ പൂർണ്ണമായും ഹോളിവുഡ് ചിത്രങ്ങളിലാണഭിനയിക്കുന്നത്. താമസവും ന്യു യോർക്കിലാണ്. 2017 ൽ ലോകത്തെ ശക്തരായ 100 വ്യക്തികളിൽ ഒരാളായി ഫോബ്‌സ് മാഗസിൻ പ്രിയങ്കയെ തെരഞ്ഞെടുക്കുകയുണ്ടായി. 2000 മാണ്ടിലെ മിസ് വേൾഡ് ആയിരുന്ന അവരെ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.

kanappurangal
Advertisment