Advertisment

ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' എന്ന ക്യാമ്പയിനെതിരെ പരിഹാസവുമായി പ്രിയങ്കാ ഗാന്ധി.... കാവല്‍ക്കാരന്‍ സമ്പന്നര്‍ക്ക് മാത്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്നൗ: ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' എന്ന ക്യാമ്പയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറഞ്ഞു.

Advertisment

publive-image

'പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഉരുളക്കിഴങ്ങ് കര്‍ഷകരെ ഇന്നലെ ഞാന്‍ കണ്ടിരുന്നു. അതില്‍ ഒരു കര്‍ഷകന്‍ എന്നോടു പറഞ്ഞു. 'കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണ്. ഞങ്ങള്‍ കര്‍ഷകര്‍ ഞങ്ങളുടെ തന്നെ കാവല്‍ക്കാരാണ്' - പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞതെന്നാണ് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്.

Advertisment