നിങ്ങള്‍ ദേശസ്‌നേഹിയാണെങ്കില്‍ പാകിസ്താനെപ്പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ച് രാജ്യത്തെ യുവാക്കളെക്കുറിച്ചു സംസാരിക്കൂവെന്ന് പ്രിയങ്കഗാന്ധി

ജെ സി ജോസഫ്
Monday, April 15, 2019

യുപി : നിങ്ങള്‍ ദേശസ്‌നേഹിയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ പാകിസ്താനെപ്പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ച് പറയണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി.

രാജ്യത്തെ യുവാക്കളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സൈനികരെക്കുറിച്ചും പറയൂ. ദേശീയവാദിയാണെങ്കില്‍ നഗ്നപാദരായി നിങ്ങള്‍ക്ക് മുന്നിലെത്തുന്ന കര്‍ഷകരെ കാണാന്‍ തയ്യാറാവാത്തതെന്താണ് ?

അഞ്ചു വര്‍ഷത്തിനിടെ എന്തൊക്കെയോ ചെയ്തുവെന്ന തരത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് രാജ്യത്തെ യുവാക്കളുടെയും കര്‍ഷകരുടെയും മുഖത്ത് നോക്കിയാല്‍ വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.

×