Advertisment

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാന്‍ തയ്യാര്‍ - അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം പ്രിയങ്ക !!

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ലക്നൗ  : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമ്മതം വെളിപ്പെടുത്തി പ്രിയങ്കാ ഗാന്ധി. പാർട്ടി ആവശ്യപ്പെട്ടാൽ ഏത് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞിരിക്കുന്നത്. സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ നിന്നും ഇത്തവണ പ്രിയങ്ക മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.

അനാരോഗ്യം പരിഗണിച്ച് സോണിയ ഇത്തവണ മത്സര രംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.പി യിൽ എല്ലാ മണ്ഡലത്തിലും പ്രചരണങ്ങളും റാലിയും നടത്തുമെന്നും പ്രിയങ്ക പറഞ്ഞു.

publive-image

ഇതോടെ ഇത്തവണ ഗാന്ധി കുടുംബത്തില്‍ ന്നിന്നും രാഹുലും പ്രിയങ്കയുമായിരിക്കും മത്സര രംഗത്തുണ്ടാകുകയെന്നു ഉറപ്പായിട്ടുണ്ട്. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം രാജ്യത്താകമാനവും യുപിയില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

priyanka ele 2019
Advertisment