Advertisment

'ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം സർക്കാർ സ്കൂളുകളിൽ കൊടുക്കുന്നു: സ്കൂളുകളോടും കുട്ടികളോടും യുപി സർക്കാർ കാണിക്കുന്നത് തികഞ്ഞ അനാസ്ഥയെന്ന് പ്രിയങ്ക ​ഗാന്ധി

New Update

ലഖ്നൗ: ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്തെ സ്കൂളുകളോടും വിദ്യാർത്ഥികളോടും സർക്കാർ കാണിക്കുന്നത് അനാസ്ഥയാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Advertisment

publive-image

'ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണമാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കൊടുക്കുന്നതെന്ന വാർത്തകൾ സ്ഥിരമായി പുറത്തുവരുന്നുണ്ട്. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ യുപി സർക്കാർ സ്കൂളുകളോടും വിദ്യാർത്ഥികളോടും അനാസ്ഥയാണ് കാണിക്കുന്നത്'- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. ​

 

Advertisment