ലക്നോ: താന്‍ ഇന്ദിര ഗാന്ധിയല്ലെന്നും എന്നാല്‍ അവരെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമില്ലെന്നും പ്രിയങ്ക കാണ്‍പുരില്‍ പറഞ്ഞു.
ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരന് രാഹുല്‍ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍. മറ്റൊന്ന് സ്വന്തം പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്പര്യമുള്ളൂ. രാജ്യത്തിന്റെ പുരോഗതിയില്‍ ബിജെപിക്ക് താത്പര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കാണ്‍പുരില്‍ യാതൊരു വികസനവും ബിജെപിക്ക് കൊണ്ടുവരാനായില്ല. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.