Advertisment

നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.... മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്...അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ്....ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്.... പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും വദ്ര

New Update

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.

Advertisment

publive-image

'ഇന്ത്യാ ടുഡേ' ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വദ്രയുടെ പ്രതികരണം. മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും വദ്ര പ്രതികരിച്ചു.

ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ടെന്നും വദ്ര വ്യക്തമാക്കി.

നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'വാരാണസിയില്‍ നിന്നായാലെന്താ' എന്ന് പ്രിയങ്ക ചോദിച്ചിരുന്നു.

Advertisment