Advertisment

പ്രിയങ്ക ക്രിസ്ത്യാനി, അവരുടെ ആരാധനാകേന്ദ്രം പള്ളി : കാശി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് അഭിഭാഷകരുടെ സംഘം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വാരണാസി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നും അഭിഭാഷകര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി.

Advertisment

publive-image

പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കത്ത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്താണ് നല്‍കിയത്. ഇതില്‍ പ്രിയങ്കയുടെ ആരാധനാകേന്ദ്രം പളളിയാണെന്നും ചൂണ്ടിക്കാണിക്കുന്നു.

 

Advertisment