Advertisment

കാ​ഷ്മീ​രി​ലെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്ര ദേ​ശ​വി​രു​ദ്ധ​ത​യും രാ​ഷ്ട്രീ​യ​വും മ​റ്റൊ​ന്നി​ലു​മി​ല്ല ; ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട​ത് ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ് ; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്രി​യ​ങ്ക വി​മ​ർ​ശി​ച്ചു.

Advertisment

publive-image

ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ശ്രീ​ന​ഗ​റി​ലേ​ക്ക് സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത കാ​ഷ്മീ​രു​കാ​രി​യാ​യ സ്ത്രീ ​രാ​ഹു​ൽ ഗാ​ന്ധി​ക്കു മു​ന്പി​ൽ പ​രാ​തി പ​റ​യു​ന്ന വീ​ഡി​യോ ട്വീ​റ്റ് ചെ​യ്താ​ണ് സർക്കാരിനെതിരായ പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം.

കാ​ഷ്മീ​രി​ലെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്ര ദേ​ശ​വി​രു​ദ്ധ​ത​യും രാ​ഷ്ട്രീ​യ​വും മ​റ്റൊ​ന്നി​ലു​മി​ല്ല. ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട​ത് ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി.

Advertisment