Advertisment

പ്രിയങ്ക എഫക്ട് വന്നു തുടങ്ങി... ഉത്തർ പ്രദേശ് ബി.ജെ.പി എം.എൽ.എ അവ്താർ സിങ് കോൺഗ്രസിൽ ചേർന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം.എല്‍.എ അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുമുള്ള ബി.ജെ.പി എം.എല്‍.എയാണ് അവ്താര്‍ സിങ്.

Advertisment

publive-image

പുതിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയുടെ ലക്നൌവിലെ പ്രചരണത്തിനിടയില്‍ അവരുടെ സാന്നിധ്യത്തിലാണ് അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രിയങ്ക ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ മാസ്റ്റര്‍ സ്ട്രോക്കാണ് അവ്താര്‍ സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മഹാന്‍ ദള്‍ ഭൂരിപക്ഷമുള്ള ഒ.ബി.സി പാര്‍ട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ത്തയാണ് അവ്താര്‍ സിങിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നു വരവ്.

Advertisment