പ്രോ വോളി; നാലാം ജയവുമായി കാലിക്കറ്റ് ഹീറോസ്

സ്പോര്‍ട്സ് ഡസ്ക്
Sunday, February 10, 2019

പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് സെമിയില്‍ കടന്നു. തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് കാലിക്കറ്റ് ഹീറോസിന്റെ സെമി പ്രവേശനം. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദ് ബ്രാഡ് ഹോക്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് ഹീറോസ് തോല്‍പ്പിച്ചത്. കാര്‍ത്തിക്കിന്റെയും നവീന്റെയും മികച്ച പ്രകടനമാണ് കാലിക്കറ്റ് ഹീറോസിന് മികച്ച വിജയം സമ്മാനിച്ചത്.

×