Advertisment

പ്രൊ വോളി: ചെന്നൈയോട് തോറ്റ് കൊച്ചി പുറത്ത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: മികച്ച മത്സരം പുറത്തെടുത്തിട്ടും സെമിയിൽ ചെന്നൈ സ്പാർട്ടൻസിന് മുൻപിൽ കാലിടറി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പ്രൊ വോളിയിൽ നിന്നും പുറത്തായി. സെമി ഫൈനലിൽ ചെന്നൈ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കൊച്ചിയെ പരാജയപ്പെടുത്തിയത്. സ്കോർ: 16-14, 9 -15, 10-15, 15-8, 15-13. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സ്പർട്ടൻസ് ,കാലിക്കറ്റ് ഹീറോസിനെ നേരിടും.

ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളുടെ നിറഞ്ഞ പിന്തുണ വിജയം അനായാസമാക്കി. അഞ്ചാം സെറ്റ് അവസാനിക്കുന്നത് വരെ ഇരു ടീമുകളും വിജയ പ്രതീക്ഷയിലായിരുന്നു കൊച്ചിക്കെതിരെ ഒന്നാമത്തെയും നാലമത്തെയും അഞ്ചാമത്തെയും സെറ്റുകളാണ് ചെന്നൈ സ്വന്തമാക്കിയത്.

യുഎസ് താരം ഡേവിഡ് ലീ, ഉക്രപാണ്ഡ്യൻ, പി. രോഹിത്, മനുജോസഫ്, പ്രഭാകരൻ, ആൻഡ്രജ് എന്നിവർ കൊച്ചിയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുത്തെങ്കിലും അതെല്ലാം ചെന്നൈയ്ക്ക് മുൻപിൽ നിഷ്പ്രഭമായി .ലീഗ് മത്സരത്തിൽ കൊച്ചി രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. ഈ ആത്മവിശ്വാസത്തിലായിരുന്നു കൊച്ചി സെമി ഫൈനലിന്‍റെ കളത്തിലിറങ്ങിയത്.

Advertisment