Advertisment

തിരൂരില്‍ ഒമ്പതു വര്‍ഷത്തിനിടെ മരിച്ചത് ഒരു കുടുംബത്തിലെ 6 കുട്ടികള്‍ ; ആറ് പേരുടെയും സംസ്‌ക്കാരം നടത്തിയത് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ; 93 ദിവസം മാത്രം പ്രായമുള്ള ആറാമത്തെ കുഞ്ഞ് മരിച്ചത് ഇന്ന് ; ആദ്യ അഞ്ച് കുഞ്ഞുങ്ങളുടെയും മരണം ഒരു വയസ്സില്‍ താഴെ പ്രായമുള്ളപ്പോള്‍ ; സംഭവങ്ങളില്‍ ദുരൂഹതയേറുന്നു

New Update

തിരൂർ : ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒന്‍പതു വര്‍ഷത്തിനിടെ മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. റഫീഖ് – സബ്ന ദമ്പതികളുടെ മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ഇളയകുട്ടി മരിച്ചത് ഇന്നാണ്. ഇതിൽ അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസ്സുള്ളപ്പോഴും.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആറ് കുട്ടികളുടെയും മൃതദേഹം സംസ്കരിച്ചത് പോസ്റ്റുമോര്‍ട്ടം നടത്താതെയാണെന്നതും മരണങ്ങൾക്ക് ദുരൂഹതയേറ്റുന്നു.

ഇന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. എന്നാല്‍ മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പരാതിയില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു.

Advertisment