Advertisment

നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളത്തെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

കൊച്ചി; പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മാണ കമ്പനിയായ ആര്‍ ജെ ക്രിയേഷന്‍സ് ഉടമയായിരുന്നു. പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്‌സണ്‍.

ശൃംഗാരവേലന്‍ (2013), ഓര്‍മ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ആണ് ജെയ്‌സണ്‍ എളംകുളം. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. നിരവധി സിനിമകളില്‍ പ്രൊഡക്ഷന്‍ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment