Advertisment

പ്രവാസികളുടെ സാമ്പത്തിക ആസൂത്രണത്തിന്‍റെ പരാജയം തിരിച്ചറിയുമ്പോള്‍ ? മികച്ച ഫിനാൻഷ്യൽ പ്ലാനുകള്‍ക്ക് വിദഗ്ദ്ധ ഉപദേശം നല്‍കാന്‍ പുതിയ ആശയം !

author-image
admin
New Update

publive-image

Advertisment

ഓരോ വ്യക്തിയും കടൽ കടന്ന് പ്രവാസജീവിതം ആരംഭിക്കുന്നത് പലവിധ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാണ്. നാട്ടിലേയ്ക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടായിട്ടും പ്രവാസജീവിതം തുടരുന്നത് അവയിൽ ചില സ്വപ്നങ്ങളെങ്കിലും നിറവേറാതെയിരിക്കുന്നതു കൊണ്ടാണ്.

നല്ല വരുമാനം ഉണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമുണ്ട്‌. സാമ്പത്തിക ആസൂത്രണത്തിലെ പോരായ്മകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

പ്രവാസികളിൽ ഭൂരിഭാഗം പേരും റിയൽ എസ്റ്റേസ്റ്റും സ്വർണ്ണംമൊക്കെ വാങ്ങുന്നതിൽ തല്പരർ ആയതിനാൽ, പണത്തിന്റെ ആവശ്യം വരുമ്പോൾ റിയൽ എസ്റ്റേറ്റും സ്വർണ്ണവും വിൽക്കുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി കാണാം.

publive-image

മറ്റൊരുകാര്യം ജോലിയിലെ സുരക്ഷിതത്വം ഇല്ലായ്മയാണ്; സ്വദേശിവത്കരണംകൊണ്ട് ജോലിയില്ലാതെ തിരിച്ചു നാട്ടിലേയ്ക്ക് വരുന്ന പ്രവാസികൾ ഏറെയാണ്.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാവരും സാമ്പത്തിക നിർദേശം ചോദിക്കുന്നത് ബന്ധുക്കൾ, കൂട്ടുകാർ അല്ലെങ്കിൽ ബാങ്ക് മാനേജർ എന്നിവരിൽ നിന്നായിരിക്കും. പലപ്പോഴും അത്തരം ഉത്തരങ്ങള്‍ അവരവരുടെ താല്പര്യപ്രകാരമായിരിക്കുന്നതും പതിവാണ്. അതിനാല്‍ സാമ്പത്തികപരമായ കാര്യങ്ങളിൽ സാമ്പത്തിക വിദഗ്ധനോട് മാർഗനിർദേശം തേടുന്നതാണ് ഉചിതം.

ഉപദേശം സാമ്പത്തിക വിദഗ്ദ്ധരില്‍ നിന്നാകട്ടെ !

സാമ്പത്തിക വിദഗ്ദ്ധന്മാർക്ക്‌ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ മാർഗനിർദേശം തരാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരു ഫിനാൻഷ്യൽ പ്ലാനറെ സമീപിച്ച് നിങ്ങൾക്കുവേണ്ടി സാമ്പത്തിക പദ്ധതി ( Financial Plan) തയ്യാറാക്കുകയാണ് വേണ്ടത്.

publive-image

ഫിനാൻഷ്യൽ പ്ലാൻ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പ്

ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ കഴ്ചപ്പാട് ലഭിക്കും. ഫിനാൻഷ്യൽ പ്ലാൻ നിങ്ങളുടെ സാമ്പത്തിക ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പ് ആണ്.

അതിലൂടെ സാമ്പത്തികപരമായ കാര്യങ്ങളിൽ യുക്തിപരമായ തീരുമാനം എടുക്കാനും, സാമ്പത്തിക ലക്ഷ്യങ്ങൾ (Buy Home, kids education, marriage , retirement, payoff liabilities etc..) കൈവരിക്കാനും സാധിക്കുന്നു.

ഒരു ഇൻഷുറൻസ് ഏജൻറ്റോ, മ്യൂച്വൽ ഫണ്ട് വിതരണകാരനോ ഒരു നല്ല സാമ്പത്തിക ഉപദേശകനാകില്ല എന്നത് ഓർക്കുക. അവരുടെ താല്പര്യം അവരുടെ ഉൽപ്പന്നം വിൽക്കുന്നതിലും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ആണ്.

publive-image

സാമ്പത്തിക ഉപദേശം തേടേണ്ടത് ആരുടെയടുത്ത് ?

അത്തരം ചോദ്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ് PrognoAdvisor.com എന്ന ആശയം. നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കാനും സാമ്പത്തിക ഉപദേശം ലഭിക്കാനും അവസരം ഒരുക്കുകയാണ് PrognoAdvisor.com ചെയ്യുന്നത് .

ലോകോത്തര നിലവാരത്തിൽ സാമ്പത്തിക നിർദേശം തരുന്ന കേരളത്തിൽനിന്നുള്ള വെബ്സൈറ്റ് ആണ് PrognoAdvisor.com പ്രശസ്ത സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും, സാമ്പത്തിക വിദഗ്ദ്ധനുമായ സഞ്ജീവ് കുമാർ രൂപകല്പന ചെയ്ത software ആണ് PrognoAdvisor.com ന് പിന്നിലുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഫിനാൻഷ്യൽ അഡ്വൈസറായ prognoadvisor.com ൽ രജിസ്റ്റർ ചെയ്തിട്ട് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അവലോകനം (Financial Diagnosis) സൗജന്യമായി ചെയ്യാൻ സാധിക്കും.

ഈ സേവനം നിങ്ങൾക്ക് എത്തിക്കുന്ന കമ്പനിയായ Progno Financial Planning Systems (P) Ltd, കേരളത്തിൽ നിന്നുള്ള ആദ്യത്തെ SEBI രജിസ്ട്രേഡ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ കമ്പനിയാണ്.

കേരള സർക്കാർ സ്ഥാപനമായ KSIDCയുമായി സഹകരിച്ചുകൊണ്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. പതിനായിരത്തോളം ആളുകൾ ഇപ്പോൾ തന്നെ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : mob8593801555

publive-image

 

Advertisment