Advertisment

ഭരണഘടനാ ലംഘനങ്ങൾക്ക് എതിരെ ജിദ്ദയിൽപെൺ കൂട്ടായ്മയുടെ പ്രതിഷേധം

New Update

ജിദ്ദ: ഇന്ത്യൻ ഭരണഘടനയെ പിച്ചി ചീന്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ജിദ്ദയിൽ പെൺ കൂട്ടായ്മയുടെ പ്രതിഷേധം ഉയർന്നു. കഴിഞ്ഞ ദിവസം ജിദ്ദ റാറാ ആവിസ് ഹോട്ടലിൽ മലയാളി അധ്യാപികമാർ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ വിദ്യർത്ഥിനികൾ അടക്കം പ്രവാസ മേഖലയിലെ പ്രമുഖ സ്ത്രി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Advertisment

publive-image

ഇന്ത്യ ഭീകരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഒരോ കുടുംബങ്ങളെയും ബോധവത്കരിക്കേണ്ടത് സ്ത്രീ കൂട്ടായ്മകളുടെ ബാധ്യതയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ഫാഷിസ്റ്റ് മനോഭാവത്തെ കുറിച്ച് വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പരിപാടിയിൽ പങ്കെടുത്ത വിവിധ സ്കൂളിലെ വിദ്യർത്ഥിനികൾ പറഞ്ഞു. സൂര്യ സജി പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. മറിയം ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുബീന ടീച്ചർ, റുഫീന ഷാഫാസ്, റാഷിദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

നിമ്ര ഷരീഫ്, റനാ ഗഫൂർ, നാജിയ, ഹിബ എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. മറിയം സദഫ, ഫാത്തിമ ഷസ, ഡാന മുജീബ്, ദീന മുജീബ്, ഫാത്തിമ ഫിദ, ശ്രീലക്ഷ്മി, ആമിന ജിഹ, നദാ റഹ്മാൻ, അദീന, നാജിയ അബ്ദുൽ അസീസ്, നിംറ നസ്റിൻ, റിദ, ഫാത്തിമ ഷഫ്ന, ഫിദ ഫാത്തിമ, എന്നിവർ പ്ലക്കാർഡുകൾ ഏന്തി സ്വാതന്ത്ര്യ മുദ്രാവാക്യങ്ങൾ മുഴക്കി.

publive-image

കബീർ കൊണ്ടോട്ടി 'ഫാഷിസ്റ്റ് ഭീകരത ഇന്ത്യൻ സാഹചര്യത്തിൽ' എന്ന വിഷയം അവതരിപ്പിച്ചു. മജീദ് നഹ, ഫൈസൽ എടക്കോട്, ഉണ്ണി തെക്കേടത്ത്, ഷാനവാസ് തലാപ്പിൽ, റാഫി ഭീമാപള്ളി എന്നിവർ സങ്കേതിക സഹായങ്ങൾ നൽകി.

Advertisment