Advertisment

വനിതാ മതിൽ വേദിയിൽ കെ ടി ജലീലിനെതിരെ പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: മലപ്പുറത്ത് മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധം. വനിതാ മതിൽ സംഘാടക സമിതി യോഗത്തിനെത്തിയ കെ ടി ജലീലിനെതിരെ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു.

വേദിയിൽ മന്ത്രിക്കൊപ്പമിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ പി ഉണ്ണികൃഷ്ണൻ (മുസ്ലീം ലീഗ്) ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം ഉയർത്തിയത്. വർഗീയ മതിൽ അനുവദിക്കില്ലെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് യോഗം നടന്നത്. ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട ജലീൽ രാജിവയ്ക്കണമെന്നും അന്വേഷണത്തെ നേരിടാൻ തയാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

Advertisment