Advertisment

മലപ്പുറത്ത് സവാള വില വർധനക്കെതിരെ വേറിട്ട സമരവുമായി പാചകക്കാർ: സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേർക്ക് വിതരണം ചെയ്തു

New Update

മലപ്പുറം: മലപ്പുറത്ത് സവാള വില വർധനക്കെതിരെ വേറിട്ട സമരവുമായി പാചകക്കാർ. സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേർക്ക് വിതരണം ചെയ്തായിരുന്നു പ്രതിഷേധം.

Advertisment

publive-image

സവാളയടക്കം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തീ വിലയാണ്. പലരും പരിപാടികളെല്ലാം മാറ്റിവച്ചതോടെ പാചകത്തൊഴിലാളികൾക്ക് പണിയില്ലാതായി. ഇതോടെയാണ് മാർച്ചും ധർണയും പോലുള്ള സമര പരിപാടി ഒഴിവാക്കി സവാളയില്ലാത്ത ഭക്ഷണം വിളമ്പി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

വില വർധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചത്.

മലപ്പുറം കളക്ടറേറ്റിന് മുന്നിൽ യൂണിയനിലെ പാചകക്കാർ ഒത്തുചേർന്നു. ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി.

Advertisment