Advertisment

ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ നില്പുസമരം ഒക്ടോബര്‍ 1 ന് അങ്കമാലിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെയും കോവിഡ് കാലത്ത് മദ്യശാലകള്‍ തുറക്കാനുള്ള അണിയറ നീക്കത്തിലും പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന തല നില്പുസമരം ഒക്ടോബര്‍ 1 വ്യാഴാഴ്ച രാവിലെ 10.30 ന് അങ്കമാലി ടൗണ്‍ കപ്പേള ജംഗ്ഷനില്‍ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അറിയിച്ചു.

ഒക്ടോബര്‍ 3 മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചെന്നാണ് സൂചന. മദ്യവിരുദ്ധ പ്രവര്‍ത്തകനും പാര്‍ലമെന്‍റ് അംഗവുമായ ടി.എന്‍. പ്രതാപന്‍ സമരം ഉദ്ഘാടനം ചെയ്യും.

കേരള മദ്യവിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. റോജി എം. ജോണ്‍ എം.എല്‍.എ, മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍, അങ്കമാലി ബസിലിക്ക റെക്ടര്‍ റവ.ഡോ. ഫാ. ജിമ്മി പൂച്ചക്കാട്ട്, സംസ്ഥാന ഭാരവഹികളായ അഡ്വ.ചാര്‍ളി പോള്‍, തങ്കച്ചന്‍ വെളിയില്‍, സിസ്റ്റര്‍ റോസ്മിന്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍, കെ.എ.പൗലോസ്, ടി.എം.വര്‍ഗ്ഗീസ്, പി.എച്ച്. ഷാജഹാന്‍, പ്രൊഫ. കെ.കെ. കൃഷ്ണന്‍, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചന്‍, ജെയിംസ് കോറമ്പേല്‍, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, അഡ്വ.കെ.എസ്.ഷാജി, സാംസണ്‍ ചാക്കോ, ഷേര്‍ലി ജോസ്, സിസ്റ്റര്‍ മരിയൂസ, ശോശാമ്മ തോമസ്, ചെറിയാന്‍ മുണ്ടാടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കോവിഡ് മാനദണ്ഡങ്ങളനു സരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കും നില്പുസമരമെന്ന് ജനറല്‍ കണ്‍വീനര്‍ ഷൈബി പാപ്പച്ചന്‍ അറിയിച്ചു

kcbc
Advertisment