Advertisment

വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കുന്നുകര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കരിയാട് വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ്ണ നടത്തി

New Update

publive-image

Advertisment

കൊച്ചി: കുന്നുകര പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന്റെ നേതൃത്വത്തിൽ കരിയാട് വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ്ണ നടത്തി.

കഴിഞ്ഞ എതാനും മാസങ്ങളായി കുന്നുകര പഞ്ചായത്തിലെ പലഭാഗങ്ങളിൽ കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി തനത് ഫണ്ടിൽ നിന്നും ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം പല സന്നദ്ധ പ്രവർത്തകരും പല രീതിയിൽ ജനങ്ങൾക്ക് വെളളം നൽകി വരുന്നുണ്ട്.

പഞ്ചായത്ത് വാട്ടർ അതോറിറ്റി അധിക്രതരോട് പല പ്രാവശ്യം അഭ്യർത്ഥിച്ചിട്ടും ഫലം കാണാതെ വന്നപ്പോഴാണ് സർക്കാരിന്റെ ഇടപെടലിനായി വാട്ടർ അതോറിറ്റി ഓഫിസിൽ ധർണ്ണ നടത്താൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ പ്രസിഡന്റ് സൈന ബാബുവിന്റെയും വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാറിന്റെയും നേത്രത്വത്തിൽ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

5 മണിക്കൂറോളം നിണ്ട ധര്‍ണയ്ക്കൊടുവില്‍ എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാക്കാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി.

kochi news
Advertisment