Advertisment

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കൂട്ടായ്മ.

author-image
admin
New Update

റിയാദ്:- പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്കാരിക വേദി ഷിഫ യൂണിറ്റ് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു. സെൻററൽ യൂണിവേയ്സിറ്റി സമര പോരാളി ലദീദ ഫർസാന വീഡിയോ കോൺഫറൻസ് മുഖേന സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു. CAA - NRC - NPR

നിയമ ഭേദഗതികളിലൂടെ പൗരത്വം നിഷേധത്തിലേക്കുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ്. ഭരണകൂടത്തിൻ്റെ ഉദ്ദേശം.ഇത് നാടിനെ വിഭജിക്കുന്നതിനു കാരണമാകും.

publive-image

കലാപങ്ങളിലൂടെ വംശഹത്യ സിദ്ധാന്തം നടപ്പിൽ വരുത്തുന്ന ഭരണകൂട ഭീകരതയാണ് രാജ്യ തലസ്ഥാനത്ത് ഉൾപ്പെടെ നടക്കുന്നത്. അഡ്വ-ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. സിദ്ധീഖ് ഇരിക്കുർ ആദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻ്റ് സമീഉള്ള, സമിതി അംഗo ഷിഹാബ് കുണ്ടൂർ, സെൻ്ററൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സൈനുൽ ആബിദ്  എന്നിവർ സംസാരിച്ചു. പ്രതിഷേധ ഗാനം, മുദ്രാവാക്യം, എന്നിവക്ക് ഇർഷാദ് നേതൃത്വം നൽകി.യുണിറ്റ് പ്രസിഡൻ്റ് റുക്സാന ഇർഷാദ് സ്വാഗതവും സലീം നന്ദിയും പറഞ്ഞു.

Advertisment