Advertisment

റോഡിലെ വെള്ളക്കെട്ട് വഞ്ചി ഇറക്കി പ്രതിഷേധിച്ചു.

author-image
admin
New Update

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ പതിനേഴാം നമ്പർ പാർക്ക് വാർഡിലെ തെക്കേ നടയിലെ ശ്രീകാളീശ്വരി റോഡിലെ വെള്ളക്കെട്ട് നഗരസഭക്ക് ഇതുവരെ യായിട്ടും ഒഴിവാക്കാൻ കഴിയാത്തതിൽ കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി വഞ്ചിയിറക്കി പ്രതിഷേധിച്ചു.

Advertisment

publive-image

കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രവര്‍ത്തകര്‍  വഞ്ചിയിറക്കി പ്രതിഷേധിക്കുന്നു.

ഈ വർഷക്കാലത്ത് ആരംഭിച്ച വെള്ളക്കെട്ട് 6 മാസത്തോളമായിട്ടും ഒഴിവാക്കി സമീപത്ത് താമസിക്കുന്നവരുടെ സ്വത്തിനും ജീവനും ഈ വഴിയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കി സംരക്ഷിക്കാനും കഴിഞ്ഞിട്ടില്ല. കഴിവില്ലാത്ത വാർഡ് കൗൺസിലറും പരാജിതനായ ചെയർമാനും നാടിന് നാണക്കേടാണ്. ജനങ്ങളുടെ സഹിക്കേട് അറിഞ്ഞ് ചാലക്കുടി എം പി ബെന്നി ബെഹ്നാൻ കളക്ടറെ ബന്ധപ്പെട്ട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നഗരസഭ ചെയർമാന്റെ ധിക്കരാ പരമായ നിലപ്പാടും പിടിവാശിയുംമൂലം ഒന്നും നടന്നില്ല.

ഇടതുദുർഭരണത്തിനെതിരെ കോൺഗ്രസ് നടത്തിയരാപ്പകൽ സമരത്തെ പുച്ഛിച്ചു തള്ളിയ ചെയർമാന് ഒരു താക്കി തുംകൂടിയാണി പ്രതിഷേധ സമരം. തുടർസമരങ്ങളും മായി മണ്ഡലം കോൺഗ്രസ് മുന്നോട്ട് പോകുമെന്നതിന്റെ സൂചന കൂടിയാണി വഞ്ചിയിറക്കിയുള്ള പ്രതിഷേധ സമരം

ഇന്ദിരാഭവനുമുന്നിൽ നിന്ന് വഞ്ചിയുമായി പ്രകടനം നടത്തിയാണ് പ്രതിഷേധക്കാർ സമര സ്ഥലത്തെത്തിയത്. പ്രതിഷേധവഞ്ചിയിറക്കൽ സമരം ഡിസിസി ജനറൽ സെക്രട്ടറി വി എം മൊഹീ യുദ്ദീൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഐ എൻ ടി യു സി ദേശീയ എക്സിക്യൂട്ടീവ് അംഗം വേണു വെണ്ണറ, ബ്ലോക്ക് പ്രസിഡൻറ് പ്രൊഫാ: സിജി ചെന്താമരാക്ഷൻ, മുൻ ഡിസി സി ജനറൽ സെക്രട്ടറി സി എസ് ശ്രീനിവാസ്, ഇഎസ് സാബു, കെ പി സുനിൽകുമാർ, വക്കച്ചൻ അമ്പുക്കൻ, പി യു സുരേഷ് കുമാർ, എം എം മൈക്കിൾ, പി വി രമണൻ, കെ കെ ചിത്രഭാനു ,കെ കെ പി ദാസൻ,റൂവിൻ വിശ്വം, ശ്രീദേവി വിജയകുമാർ, സജി,വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

നൗഷാദ് പുല്ലൂറ്റ്,പിഎൻ രാമദാസ്, സുനിൽ പരമേശ്വരൻ, സനൽ സത്യൻ,ഋഷി, എ എം ഗോപാലൻ, ജയപരമൻ, ഈസ്മായിൽ, മണികണ്ഠൻ ,മുത്തുതളിക്കൽ, എം പി പ്രകാശൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Advertisment