പൃഥിരാജും ബിജു മേനോനും വീണ്ടുംഒന്നിക്കുന്നു ചിത്രം അയ്യപ്പനും കോശിയും

ഫിലിം ഡസ്ക്
Saturday, April 13, 2019

അനാര്‍ക്കലിയ്ക്കു ശേഷം സച്ചിനും പൃഥിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തിലാണ് മൂവരും വീണ്ടും ഒന്നിക്കുന്നത്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി വന്‍ വിജയമായിരുന്നു. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സച്ചിയും പൃഥ്വിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിയ ഉള്‍പ്പെടെ ചിത്രത്തില്‍ രണ്ടു നായികമാരുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സുരേഷ് കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. കോഴിക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷമായിരിക്കും പൃഥ്വിരാജ് സച്ചിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫര്‍ നിര്‍മ്മിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ രണ്ടാംഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചുവരികയാണ്

×