Advertisment

ശബരിമലയില്‍ നിയമനിർമ്മാണം നടത്തും.... വിശ്വാസികൾക്കുവേണ്ടി അവസാന ശ്വാസം വരെ പ്രവർത്തിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മഞ്ചേശ്വരം: ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന വാദം തിരുത്തി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള . പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെയാണ് നിലപാട് മാറ്റം.

Advertisment

 

publive-image

ശബരിമല കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. വേണ്ടിവന്നാൽ ശബരിമലയില്‍

നിയമനിർമ്മാണം നടത്തുമെന്നും വിശ്വാസികൾക്കുവേണ്ടി അവസാന ശ്വാസം വരെ പ്രവർത്തിക്കുമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

എൻഎസ്എസോ എസ്എൻഡിപിയോ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. വട്ടിയൂർക്കാവിൽ എൻഎസ്‌എസ്‌ നേതൃത്വം യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതായി അറിയില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു

Advertisment