Advertisment

പി എസ് സി നിയമനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് സെറ്റ്കോ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:പി.എസ്.സി റാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കിയുള്ള താൽക്കാലിക നിയമനങ്ങളും വ്യാപകമായ പിൻവാതിൽ നിയമനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി മുഖേനയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് കോൺഫെഡറേഷൻ(സെറ്റ്കോ) ജില്ലാ വാർഷിക യോഗം ആവശ്യപ്പെട്ടു.

Advertisment

പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനത്തിൽ സംസ്ഥാന സർക്കാർ തികഞ്ഞ നിസ്സംഗതയും അലംഭാവവുമാണ് പുലർത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതെ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടത്തുന്നത്.റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള സ്ഥിരനിയമനങ്ങൾക്ക് പകരം താൽക്കാലിക നിയമനങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ ഒട്ടേറെ യുവാക്കളുടെ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ട് റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെടുന്നത് പതിവായിരിക്കുന്നു.

അക്ഷരാർത്ഥത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ച് സമയബന്ധിതമായി നിയമനങ്ങൾ നടത്തണമെന്നും പിൻവാതിൽ നിയമനങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടതുമുന്നണി സർക്കാർ നടത്തിയ ക്രമവിരുദ്ധ കരാർ നിയമനങ്ങളും വിവിധ വകുപ്പുകളിലും ബോർഡ്,കോർപ്പറേഷനുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ എല്ലാ താൽക്കാലിക നിയമനങ്ങളും അനധികൃത സ്ഥിരപ്പെടുത്തലുകളും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.സെറ്റ്കോ ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.സൈനുൽ ആബിദീൻ,എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം അക്ബറലി പാറോക്കോട്, എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. എസ്.എ.സിദ്ദീഖ് കളത്തിൽ,സി.കെ.സി.ടി ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ.ടി. സൈനുൽ ആബിദ്,കെ.എസ്. ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജനറൽ സെക്രട്ടറി നാസർ തേളത്ത്, കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നൂറുൽ അമീൻ,ജില്ലാ പ്രസിഡണ്ട് വി. എ.എം.യൂസഫ്,എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി.ഹംസ,ജനറൽ സെക്രട്ടറി പി.എം.നവാസ്, സെറ്റ്കോ ജില്ലാ കൺവീനർ പാറയിൽ മുഹമ്മദലി,ട്രഷറർ ടി.സൈതാലി പ്രസംഗിച്ചു.ഭാരവാഹികളായി ഹമീദ് കൊമ്പത്ത് (ചെയർമാൻ), എം.ടി.സൈനുൽ ആബിദീൻ, സി.എം.അലി, ഡോ.എ.പി.അമീൻദാസ്, യു.കെ.ഫൈസൽ(വൈസ്ചെയർമാൻമാർ), അക്ബറലി പാറോക്കോട് (കൺവീനർ), വി.എ.എം.യൂസഫ്,പി.എം.നവാസ്,നാസർ തേളത്ത് (ജോ.കൺവീനർമാർ)ടി.സൈതാലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

psc appoinmentspsc appoinments
Advertisment