Advertisment

പി.എസ്.സി പരിശീലനം രണ്ടാം ബാച്ചിന് തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന പി.എസ്.സി പരിശീലന ക്ലാസ്സ് സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

publive-image

എൽ ഡി ക്ലെർക്ക് വേരിയസ് ഡിപ്പാർട്മെന്റ് എന്നീ തസ്തികകളിലേക്കാണ് പരിശീലനം ആരംഭിക്കുന്നതെന്നും 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം എന്നും അദ്ദേഹം തന്റെ ഉദാഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പരിശീലകനും ലൈബ്രേറിയനുമായ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറല്‍ സെക്രട്ടറി പി.കെ ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആക്ടിങ് വൈസ് പ്രസിഡന്റ് അബുദുള്‍ അസീസ് മൊയ്തീനും സമാജം ഭാരവാഹികളും പ്രസംഗീച്ചു. സമാജം ട്രഷറര്‍ അബുദുള്‍ ഖാദര്‍ തിരുവത്ര നന്ദി പറഞ്ഞു.

Advertisment