Advertisment

പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു

New Update

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലേക്ക് പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷാ തീയതി നിശ്ചയിച്ചു.

Advertisment

publive-image

പരീക്ഷ നടത്തുന്നത് നാല് ഘട്ടങ്ങളിലായാണ്. ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 എന്നീ തീയതികളിലാകും പരീക്ഷകള്‍ നടത്തുക. ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിഷന്‍ ടിക്കറ്റില്‍ പരീക്ഷാ തീയതി, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രം എന്നിവയുടെ വിശദാംശങ്ങള്‍ ലഭിക്കും. നേരത്തെ പരീക്ഷയുടെ സിലബസ് പിഎസ്സി പ്രസിദ്ധീകരിച്ചു. ഈ പൊതുപ്രാഥമിക പരീക്ഷയില്‍, 2020ല്‍ വിജ്ഞാപനം ചെയ്ത് ഇതേ യോഗ്യതയുള്ള തസ്തികകള്‍ കൂടി ഉള്‍പ്പെടും.

psc examination
Advertisment