Advertisment

പിഎസ്‌സി ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു; വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാർത്ഥികൾ

New Update

തിരുവനന്തപുരം: എൽജിഎസ്‌ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന്‌ മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി ചേർന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

Advertisment

publive-image

‌‌‌‌‌‌തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ പ്രതികരിച്ചു.

മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സിന്റെ ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനും അതിലേക്ക് കൂടുതലായി വരുന്ന ഒഴിവുകൾ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നടത്തുമെന്നുമുള്ള ഉറപ്പ് സർക്കാർ നൽകിയെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു.

psc rank holders strike
Advertisment