Advertisment

പിഎസ് സി പരീക്ഷാ തട്ടിപ്പ് : പ്രതികൾ ഔട്ട് , 3000 പേർക്ക് നിയമന ഉത്തരവ് 10 ദിവസത്തിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന വിവാദമായ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമന ശിപാര്‍ശ ഈ മാസം 21, 22 തീയതി മുതല്‍ വിതരണം ചെയ്യും. ആറ് ബറ്റാലിയനുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 2778 ഒഴിവിലേക്കാണ് നിയമനം നൽകുന്നത്.

Advertisment

publive-image

നിയമന ഉത്തരവ് ജില്ലാ ഓഫീസുകളിൽ നേരിട്ടെത്തി കൈപ്പറ്റണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗാർഥികൾക്ക് പി.എസ്.സി വ്യക്തിഗത സന്ദേശമയയ്ക്കും.

പരീക്ഷാ തട്ടിപ്പ് നടത്തിയ മൂന്നുപേരെ കാസര്‍കോട് ബറ്റാലിയന്റെ റാങ്ക്പട്ടികയില്‍നിന്നു നീക്കംചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയ കൂടുതൽ പേർ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നിയമന ശിപാർശ അയക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചത്. നിയമന ശിപാർശ ഘട്ടംഘട്ടമായി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisment