Advertisment

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി PSCtalks ആപ്ലിക്കേഷന്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

നിലവിലുള്ള ഓണ്‍ലൈന്‍ PSC അപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്ഥമായി അനേകായിരം വീഡിയോ ക്ലാസുകളുടെയും, 1989 മുതല്‍ 2019 വരെയുള്ള 30 വര്‍ഷത്തെ ഒരു ലക്ഷത്തോളം മുന്‍വര്‍ഷ ചോദ്യങ്ങളുമായി കിടിലം ഇന്റര്‍ഫേസ് ഓടെ PSCtalks എന്ന ആപ്ലിക്കേഷന്‍ കേരള PSC ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വൈറലാകുന്നു.

പ്ലേ സ്റ്റോറില്‍ 15 ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം ലഭ്യമായി തുടങ്ങിയ ഈ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ പതിനയ്യായിരം പേരാണ് ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചു തുടങ്ങിയത്. നിരവധി റാങ്ക് ലിസ്റ്റുകളില്‍ ഉയര്‍ന്ന സ്ഥാനത്തെത്തി സര്‍ക്കാര്‍ ജോലി വാങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ സേവന മനോഭാവത്തില്‍ പ്രതിഫലേച്ഛ കൂടാതെ വര്‍ഷങ്ങളുടെ പരിശീലന അനുഭവും ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഏറ്റവും മികച്ച ക്ലാസുകളാണ് PSCtalks ല്‍ ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ PSc സിലബസ് പാഠങ്ങളും ദൃശ്യവല്‍ക്കരിച്ചു എന്നതാണ് PSctalsk ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു മികച്ച റാങ്ക് ഫയലിലെ പാഠഭാഗങ്ങള്‍ പോലെ ഇതില്‍ വീഡിയോ ക്ലാസുകള്‍ subject, topic ,subtopic,video lectures എന്നിങ്ങനെ അടുക്കി വെച്ചിരിക്കുന്നു. ഏതൊരു ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇഷ്ടമുള്ള സമയത്ത് ഇതിലെ ക്ലാസുകള്‍ സ്വയം തിരഞ്ഞെടുത്ത് വ്യക്തിഗതമായി കസ്റ്റമൈസ് ചെയ്തു പഠിക്കാം എന്നതിനാല്‍, പി.എസ്.സി കോച്ചിംഗ് സെന്ററില്‍ പോകുന്നവരും ,പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരും, വരാന്‍ പോകുന്ന VEO / LDC / LGS പരീക്ഷകള്‍ മുന്നില്‍ കണ്ടുകൊണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ഈ ആപ്ലിക്കേഷന്‍ ഏറ്റെടുത്ത് പഠനം ആരംഭിച്ചു കഴിഞ്ഞു.

പഠിച്ചു ജോലിയില്‍ കയറിയ ചെറുപ്പക്കാര്‍ തന്നെ എളുപ്പത്തില്‍ പഠിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നു സഹായിക്കുന്നത് കൊണ്ട് PSCtalks നെ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഒരു മികച്ച പഠന സഹായിയായി ഉപയോഗിച്ചുവരുന്നു. PSC ഉദ്യോഗാര്‍ഥികളുടെ മനസ്സ് തൊട്ടറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ വേറിട്ട സംരംഭം ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റെടുത്തതിന്റെ ഉദാഹരണമാണ് ചുരുങ്ങിയ സമയം കൊണ്ട് #4 ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിപ്പെടാന്‍ PSCtalks എന്ന ഈ പുതുപുത്തന്‍ ആപ്ലിക്കേഷനു സാധിച്ചത്.

ഈ ആപ്പ് ഉപയോഗിച്ച് പഠിച്ചു തുടങ്ങിയവര്‍ കൂടുതല്‍ കൂട്ടുകാര്‍ക്ക് റെക്കമെന്റ് ചെയ്യുക വഴി മൗത്ത് പബ്ലിസിറ്റിയിലൂടെ ആണ് PSCtalks ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വൈറലായത്. മികച്ച അധ്യാപകര്‍ കൈകാര്യം ചെയ്യുന്ന ആയിരക്കണക്കിന് വീഡിയോ ക്ലാസുകള്‍ വളരെ തുച്ഛമായ നിരക്കിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഏറെ പ്രയോജന പ്രഥമായ ഈ ആപ്പ് പ്രതിമാസം 50രൂപ മാത്രം ഈടാക്കി അവര്‍ക്ക് സൗജന്യനിരക്കില്‍ നല്‍കാനാണ് PSctalsk ന്റെ തീരുമാനം . കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതുപുത്തന്‍ ഫീച്ചേഴ്‌സ് ഓടുകൂടി കൂടുതല്‍ പഠന സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാരുടെ ഈ വിജയ സംരംഭം മുന്നേറുകയാണ്.

Advertisment