Advertisment

പദ്മനാഭൻ കരിവെള്ളൂരിന് പി എസ് വി റിയാദ് ചാപ്റ്റർ യാത്ര അയപ്പ് നല്‍കി.

author-image
admin
Updated On
New Update

റിയാദ് : നീണ്ട ഇരുപത്തിയെട്ടു വർഷത്തെ സൗദിപ്ര വാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക്‌ യാത്ര തിരിക്കാൻ തയ്യാറെടുക്കുന്ന പി എസ് വി റിയാദ് ചാപ്റ്ററിന്റെ രക്ഷാധികാരിയും മുതിർന്ന എക്സിക്യൂട്ടീവ് മെമ്പറും ആയ ശ്രീ പദ്മനാഭൻ കരിവെ ള്ളൂരിന്(പപ്പേട്ടന്‌) പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കി.

Advertisment

publive-image

മലാസ് മസാല സോൺ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ കവ്വായിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും അഡ്വ.ബോര്‍ഡ്‌ ചെയര്‍മാന്‍ വിനോദ്‌ വേങ്ങയില്‍ മുഖ്യപ്ര ഭാഷണവും രഞ്ജിത്ത് സി പി നന്ദിയും രേഖപ്പെടുത്തി. വികാര നിർഭരമായ യോഗ ത്തില്‍ പങ്കെടുത്ത് സംസാരിച്ച എല്ലാവരും പപ്പേട്ടന്റെ ഒട്ടും ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിക്കുകയും ശിഷ്ടകാലം സന്തോഷവും ഐശ്വര്യവും നിറഞ്ഞ കുടുംബജീവിതം ആശംസിക്കുകയും ചെയ്തു.

വേദിയില്‍ വെച്ച് പയ്യന്നൂര്‍ സൌഹൃദ വേദി റിയാദ് ചാപ്റ്റർ പ്രവര്‍ത്തകര്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് സ്നേഹോപഹാരം സമ്മാനിച്ചു. യോഗത്തിൽ മുൻ പി എസ് വി റിയാദ് ചാപ്റ്റർ ചെയർമാൻ മുസ്തഫ കവ്വായി രചന നിർവഹിച്ച  വിജയൻ നെല്ലിയോടന്റെ സഹോദര പുത്രി നിവേദ്യ അജയൻ ആലപിച്ച പപ്പേട്ടനെ കുറിച്ചുള്ള കവിത ഏറെ ശ്രദ്ധേയമായി.

മറുപടി പ്രസംഗത്തില്‍ പപ്പേട്ടൻ പ്രവാസ സമൂഹത്തിലുള്ള എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ഇനിയുള്ള കാലം പി എസ് വി യുടെ നാട്ടിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുൻ നിരയിൽ തന്നെ താൻ ഉണ്ടാവുമെന്നും അറിയിച്ചു . യോഗത്തില്‍ സാംസ്കാരിക പ്രവര്‍ത്തകന്‍  നിബു വര്‍ഗീസും പങ്കെടുത്തു

Advertisment