Advertisment

നേരിൻ്റ പോരാളിയായിരുന്നു പി.ടി.ചാക്കോയെന്ന് കുരുവിള മാത്യൂസ്

New Update

കൊച്ചി: നേരിൻ്റ പോരാളിയായിരുന്നു പി.ടി.ചാക്കോയെന്ന് കുരുവിള മാത്യൂസ്. 1964 ൽ കേരള കോൺഗ്രസ് രൂപികരണത്തിന് കാരണ ഹേതുവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന യശശരീരനായ പി.ടി ചാക്കോയുടെ 56 മത് ചരമവാർഷിക ദിനത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെർച്ച്വൽ അനുസ്മരണ സമ്മേളനം നടത്തി.

Advertisment

publive-image

പി.ടി ചാക്കോ ഉയർത്തി കൊണ്ട് വന്ന ആശയങ്ങൾക്ക് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് അനുസ്മരണ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ജനറൽ സെക്രട്ടറി (സംഘടനാ ചുമതല ) എം എൻ ഗിരി ,ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി ,ഫെബി ചെറിയാൻ ,ബിജി മണ്ഡപം ,എൻ എൻ ഷാജി ,അയൂബ് മേലേടത്ത് , ജാൻസി ജോർജ് ,അനീഷ് ഇരട്ടയാനി, ബിജു നാരായണൻ ,സുധീഷ് നായർ, ഉഷ ജയകുമാർ , ജി ബിനുമോൻ, എച്ച് ഷംസുദീൻ ,പീഠികകണ്ടി മുരളി, ജോയി ഇളമക്കര ഫ്ലമിൻ ഒലിവർ ,വള്ളിക്കോട് കൃഷ്ണകുമാർ, വർക്കി മോഹൻ ,ഷെഹിൻ നരിക്കുനി, ഗീത ബാലചന്ദ്രൻ, സുരേഷ് പട്ടാഴി ,ടിറ്റി കളക്കുടി എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.

pt chacko
Advertisment