Advertisment

നിലപാടില്‍ ഉറച്ചുനിന്നതോടെ കൂടെയുള്ളവര്‍ കൈവിട്ടു. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ പോലുമില്ലാതെ പിടി തോമസ് ! ഗ്രൂപ്പില്ലാത്തതിനാല്‍ നേതാക്കളും പിന്തുണയ്ക്കുന്നില്ല ! കൊച്ചിയിലെ ആദായനികുതി റെയ്ഡ് വിവാദത്തില്‍ ഒറ്റപ്പെട്ട് പിടി തോമസ്

New Update

publive-image

Advertisment

കൊച്ചി: ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍ എന്നും ഉറച്ചുനിന്നിട്ടുള്ള നേതാവാണ് പി.ടി തോമസ് എംഎല്‍എ. അതിനി കസ്തൂരിരംഗന്‍ വിഷയമായാലും ഏറ്റവുമൊടുവിലെ ആദായ നികുതി റെയ്ഡും ഓട്ടവിവാദവുമൊക്കെയായാലും പി.ടി തോമസിന്റെ നിലപാടില്‍ മാറ്റമുണ്ടാവാറില്ല. അതിന്റെ ഫലമാണ് പിടി തോമസിന്റെ ശത്രൂക്കളുടെ എണ്ണം നാള്‍ക്കുനാള്‍ ഏറി വരുന്നത്.

ഒരു നിലപാട് സ്വീകരിച്ചാല്‍ അതില്‍ നിന്നും വ്യതിചലിക്കാന്‍ പിടി തോമസ് എന്ന രാഷ്ട്രീയക്കാരന്‍ തയ്യാറായിരുന്നില്ല. ഏറ്റെടുക്കുന്ന വിഷയത്തിലെ നീതിയും ന്യായവും നോക്കിയാണ് അദ്ദേഹം പ്രശ്‌നങ്ങളെ ഏറ്റെടുത്തിരുന്നത്. ഫലമോ പാര്‍ട്ടിയിലും ഗ്രൂപ്പിലുമടക്കം ശത്രുക്കള്‍ കൂടി വന്നു.

സ്പ്രിങ്ഗ്ലര്‍ ഇടപാടിലെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നതിന് പിന്നാലെയാണ് ആ വിവാദം കൊഴുപ്പിക്കാന്‍ പി.ടി തോമസ് എക്‌സാലോജിക്കിനെയും മുഖ്യമന്ത്രിയുടെ മകള്‍ വീണ തായ്ക്കണ്ടിയേയുമൊക്കെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.

ദിവസേന പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങള്‍ക്കൊപ്പം പി.ടിയും പത്രസമ്മേളനം നടത്തി. പക്ഷേ പി.ടി ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റുപിടിക്കാന്‍ പോലും പാര്‍ട്ടിക്കാര്‍ തയ്യാറായില്ല.

പ്രതിപക്ഷ നേതാവ് പോലും പി.ടി തോമസ് ഉന്നയിച്ച ആരോപണങ്ങളുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നന്നു പറഞ്ഞു കൈകഴുകിയതാണ് സമീപകാല ചരിത്രം. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ എവിടെയും തുറന്നടിച്ചു പറയാനും അദ്ദേഹം മറന്നിരുന്നില്ല.

അതുകൊണ്ടൊക്കെ തന്നെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡും വിവാദവും ഒക്കെയായി പി.ടി തോമസ് പ്രതിരോധത്തിലായിട്ടും പാര്‍ട്ടിയോ നേതാക്കളോ കൂടെ ഇല്ലാത്തത്.

എ ഗ്രൂപ്പിനൊപ്പമായിരുന്ന പി.ടി ചില നിലപാടുകളുടെ പേരിലാണ് ഉമ്മന്‍ചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞത്. അല്ലെങ്കില്‍ ഇന്നു എ ഗ്രൂപ്പിലെ പ്രമുഖസ്ഥാനം പി.ടിക്ക് ലഭിക്കേണ്ടതായിരുന്നു. നേരത്തെ ഇടുക്കിയിലെ ഗ്രൂപ്പുകളിലും പി.ടി നേതാക്കള്‍ക്ക് അനഭിമിതനായി തീര്‍ന്നിരുന്നു.

എന്നും കോണ്‍ഗ്രസില്‍ വേറിട്ട ശബ്ദമാകാന്‍ പി.ടി തോമസ് ശ്രമിച്ചിരുന്നു. അതിന്റെ ഫലം പക്ഷേ അദ്ദേഹത്തിന് വ്യക്തിപരമായി പോലും ദോഷം ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെയാണ് പുതിയ വിവാദത്തിലും പി.ടി തോമസ് ഒറ്റയ്ക്ക് പ്രതിരോധിക്കാന്‍ രംഗത്തിറങ്ങേണ്ടി വന്നത്.

അതിനിടെ പി.ടി തോമസിനെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്താന്‍ പാര്‍ട്ടിയിലെതന്നെ ചില നേതാക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്.

പി.ടി തോമസ് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്ന ആക്ഷപങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു പ്രമുഖനായ ഗ്രൂപ്പു നേതാവാണ് തന്റെ ചില ഫേസ്ബുക്ക് അനുയായികളെ രംഗത്തിറക്കിയത്. അടുത്തിടെ ചില കാരണങ്ങളാല്‍ എ ഗ്രൂപ്പു നേതാവാണ് അനുയായികളെ പി.ടിക്കതിരെ രംഗത്തിറക്കിയിട്ടുള്ളതെന്നും പറയപ്പെടുന്നു.

pt thomas
Advertisment