Advertisment

ഇടപ്പള്ളിയുടെ മുഖം മിനുക്കാൻ വൻ വികസന പദ്ധതികളുമായി പി.ടി തോമസ്

New Update

publive-image

Advertisment

കൊച്ചി: കൊച്ചിയുടെ ഉപ നഗരമായി വളർന്നു കൊണ്ടിരിക്കുന്ന ഇടപ്പളളിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന ഇടപ്പള്ളി മാർക്കറ്റ് ഹൈടെക്കാക്കി പുതുക്കി പണിയാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇടപ്പള്ളി മാതൃകയിൽ എം.എൽ.എ. വിഭാവനം ചെയ്തിരിക്കുന്ന വികസന നേട്ടകൾ ചൂണ്ടിക്കാട്ടിയാണ് പി.ടി തോമസ് വോട്ട് അഭ്യർത്ഥിക്കുന്നത്.

മാലിന്യവാഹിനിയായി ഒഴുകുന്ന ഇടപ്പള്ളി തോടിൻ്റെ സംരക്ഷണത്തിനും സ്റ്റീൽ പാലം നിർമ്മിക്കുന്നതിനുമായി എം.എൽ.എ.ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇടപ്പള്ളി റെയിൽവേ അടിപ്പാതയുടെ നിർമ്മാണത്തിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസ നേട്ടങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥിയും കൂട്ടരും

publive-image

സുഹൃത്തുക്കളും സമീപവാസികളും ചേർന്ന് ഒരുക്കിയ റോഡ് ഷോയിൽ പങ്കെടുത്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ചക്കര പറമ്പിൽ കടകളിൽ വോട്ട് അഭ്യർത്ഥിച്ചു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിലും പി.ടി.തോമസ് പങ്കെടുത്തു.

ഇടപ്പള്ളിൽ ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മണ്ഡല പര്യടനം മുൻ എം.പി. കെ.പി.ധനപാലൻ ഉൽഘാടനം ചെയ്തു. വിവിധ ബൂത്ത് കമ്മറ്റി പ്രസിഡൻ്റ് മാരുടെ യോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി എല്ലാവരുടെയും വോട്ടുകൾ അനുകൂലമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ്.  വ്യാഴാഴ്ച പിടിയുടെ വാഹന പര്യടനം വൈറ്റില മണ്ഡലത്തിൽ നടക്കും.

kochi news
Advertisment