Advertisment

തൃക്കാക്കരയിൽ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസ്

New Update

publive-image

Advertisment

തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലത്തിൽ ആരോഗ്യ മേഖലയിലെ വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ നിരത്തി പി.ടി തോമസ്. കേരളത്തിൽ ആദ്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത് തൃക്കാക്കരയിലാണ്. കാക്കനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതോടെ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പുതിയ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. പി.ടി തോമസ് എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

കൂടാതെ കാക്കനാട് സഹകരണ ആശുപത്രിയിലെ സ്ഥല സൗകര്യ പരിമിതിക്ക് അറുതി വരുത്താൻ പുതിയ ബ്ലോക്ക് അനുവദിച്ചു. നൂതനമായ ചികിൽസ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.

ആരോഗ്യമേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് സ്ഥാനാർത്ഥിയും നേതാക്കളും വോട്ട് തേടുന്നത്. ഓട്ടോ റിക്ഷ തൊഴിലാളികളും വഴിയോര കച്ചവടക്കാരും പാലാരിവട്ടത്ത് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്താണ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ നാശ നഷ്ടങ്ങൾ ഉണ്ടായ മണ്ഡലത്തിലെ വിവിധ പ്രദേശകൾ സ്ഥാനാർത്ഥി സന്ദർശിച്ചു. നാശനഷ്ടം ഉണ്ടായവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. തുതിയൂർ, തൃക്കാക്കര, ഉണിച്ചിറ, തോപ്പിൽ തുടങ്ങിയ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. ഹൈക്കോടതി ബാർ അസോസിയേഷൻ ഹാളിൽ നടന്ന യുഡിഎഫ് ലോയേഴ്സ് കൺവെൻഷനിലും പി ടി തോമസ് പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന തൃക്കാക്കര വെസ്റ്റ് മണ്ഡല പര്യടനം ബൈജു കൊട്ടാരക്കര ഉൽഘാടനം ചെയ്തു. തൃക്കാക്കര ജഡ്ജിമുക്കിൽ നിന്നും ആരംഭിച്ച വാഹന പ്രചരണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് എൻ.ജി.ഒ. കോട്ടേഴ്സ് ജംഗ്ഷനിൽ സമാപിച്ചു.

ശനിയാഴ്ചത്തെ മണ്ഡല പര്യടനം വെണ്ണല മണ്ഡലത്തിൽ. വൈകുന്നേരം 4 മണിക്ക് പൊക്കാളം ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിക്കും.

pt thomas kochi news
Advertisment