Advertisment

മഹാബലിയുടെ അനുഗ്രഹം ഏറ്റുവാങ്ങി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃക്കാക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ് നയിച്ച റോഡ് ഷോ ആവേശമായി

New Update

publive-image

Advertisment

തൃക്കാക്കര: പ്രകൃതി സ്നേഹിയായ പി.ടി തോമസ് ഡൽഹിയിൽ നടക്കുന്ന കർഷകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരസ്യ പ്രചരണം അവസാനിപ്പിച്ചത്. കർഷകരുടെ പ്രതീകമായ ട്രാക്ടറിൽ യാത്ര ചെയ്ത് വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചാണ് ദിവസങ്ങൾ നീണ്ട് നിന്ന പരസ്യപ്രചരണം അവസാനിപ്പിച്ചത്.

തൃക്കാക്കരയുടെ മണ്ണിൽ മഹാബലിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് പി.ടി തോമസ് ട്രാക്ടറിൽ യാത്ര നടത്തിയത്. പ്രകൃതിയുടെ സംരക്ഷണത്തിനായി വാദിക്കുന്ന പി.ടി തോമസിൻ്റെ ട്രാക്ടർ പ്രചരണം ഏറെ വ്യത്യസ്തമായിരുന്നു.

പൂർണ്ണമായും അലങ്കരിച്ച ട്രാക്ടർ നഗരവാസികൾക്ക് കൗതുക കാഴ്ചയായി മാറി. നൂറ് കണക്കിന് പ്രവർത്തകരാണ് അവസാനഘട്ട പ്രചരണം കൊഴുപ്പിക്കാൻ എത്തിയത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ട്രാക്ടർ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

publive-image

സീപോർട്ട് എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും പി.ടി തോമസ് മുൻകൈയ്യെടുത്തു. പോലീസിനും ഫയർഫോഴ്സിനും ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് സ്ഥാനാർത്ഥി മടങ്ങിയത്.

ഈസ്റ്റർ ദിനത്തിലും പതിവ് പോലെ അതിരാവിലെ സ്ഥാനാർത്ഥി പ്രചരണം ആരംഭിച്ചു. വീടുകളും, കടകളിലും, ആരാധനാലയങ്ങളിലും സ്ഥാനാർത്ഥി സന്ദർശിച്ചു. ഇടപ്പള്ളി, ചിറ്റേത്തുകര, എളംകുളം, തമ്മനം, പേട്ട, തുതിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ പി.ടി തോമസ് നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു. വിധി എഴുത്തിന് ഇനി ഒരു ദിനം മാത്രം ബാക്കി നിൽക്കെ നിശബ്ദ പ്രചരണത്തിലൂടെ പരമാവധി വോട്ട് അനുകൂലമാക്കുവാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥിയും കൂട്ടരും.

pt thomas kochi news
Advertisment