Advertisment

വിവര ചോർച്ചയെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം; കെഎസ്എഫ്ഇയുടെ മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനി ചോർത്തിയെന്ന് പി ടി തോമസ്

New Update

തിരുവനന്തപുരം:  കെഎസ്എഫ്ഇയുടെ മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനി ചോർത്തിയെന്ന് പി ടി തോമസ് .'മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരും 7000 ജീവനക്കാരുമുള്ള കെഎസ്എഫ്ഇയുടെ വിവരങ്ങള്‍ അമേരിക്കൻ കമ്പനിയായ ക്ലിയര്‍ ഐക്ക് നൽകിയതിൽ അഴിമതിയുണ്ട്.

Advertisment

publive-image

കെഎസ്എഫ്ഇയുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകൾ സുഗമമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാൻ ടെൻഡർ നൽകിയ നടപടിക്രമങ്ങളിലാണ് ക്രമക്കേടുള്ളത്.

ഒരു വ്യവസായിയുടെ മകന്റെ സ്റ്റാർട്ട് കമ്പനിക്കാണ് ടെൻഡർ നൽകിയത്. സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ സഹായിക്കാനെന്ന വ്യാജേനെയാണ് ടെൻഡർ അനുവദിച്ചത്. ഇതിലൂടെ മുപ്പത്തിയഞ്ചു ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കൻ കമ്പനി ചോർത്തി'. ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം വേണമെന്ന് വാർത്ത സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

pt thomas cm pinarayi
Advertisment