Advertisment

പോ​ലീ​സ് സേ​ന​യു​ടെ തോ​ക്കു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നി​ല​പാ​ട് ദു​രൂ​ഹം....പോ​ലീ​സി​ലെ അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കാ​നാ​ണ് ശ്ര​മമെന്ന് പി.​ടി.​തോ​മ​സ് എം​എ​ല്‍​എ

New Update

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​യു​ടെ തോ​ക്കെ​ല്ലാം ക​ണ്ടെ​ത്തി പ്ര​ദ​ര്‍​ശി​പ്പി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നി​ല​പാ​ട് ദു​രൂ​ഹ​മെ​ന്ന് പി.​ടി.​തോ​മ​സ് എം​എ​ല്‍​എ. പോ​ലീ​സി​ലെ അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കാ​നാ​ണ് ശ്ര​മം.

Advertisment

publive-image

ഇ​തി​ന് നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റും കൂ​ട്ടു​നി​ന്നു. തോ​ക്കും വെ​ടി​യു​ണ്ട​യും ന​ഷ്ട​പ്പെ​ട്ട​ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലീ​സി​നെ​തി​രെ ഉ​ണ്ടാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് കു​റ്റ​സ​മ്മ​ത​മെ​ന്നും പി.​ടി.​തോ​മ​സ് പ​റ​ഞ്ഞു. രാ​ജാ​വ് ചെ​യ്ത കു​റ്റം സൈ​നി​ക​ന്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് പോ​ലെ​യാ​ണി​ത്.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത തോ​ക്കു​ക​ള്‍ എ​ങ്ങ​നെ ക്രൈം​ബ്രാ​ഞ്ചി​ന് ക​ണ്ടെ​ത്താ​നാ​യെ​ന്നും എം​എ​ല്‍​എ ചോ​ദി​ച്ചു. പോ​ലീ​സി​ന്‍റെ തോ​ക്കു​ക​ളൊ​ന്നും കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

pt thomas response
Advertisment