Advertisment

ദുബൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിൽ പ്രവാസികളുടെ കണ്ണല്ലാത്തതെല്ലാം പൊന്നാക്കുമെന്ന് പറഞ്ഞിരുന്നു; ഇപ്പോൾ 7 ദിവസം കൊറന്റീനിൽ പോകുന്ന പ്രവാസികൾ അതിന്റെ ചിലവ് വഹിക്കണം എന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം എല്ലാവർക്കും ബോധ്യമാകുന്നുണ്ട്; വിമര്‍ശനവുമായി പിടി തോമസ്‌

New Update

പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ അനുവദിക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി പിടി തോമസ് എംഎല്‍എ രംഗത്ത്‌.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

2016 ൽ ദുബൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിൽ പ്രവാസികളുടെ കണ്ണല്ലാത്തതെല്ലാം പൊന്നാക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ 7 ദിവസം കൊറന്റീനിൽ പോകുന്ന പ്രവാസികൾ അതിന്റെ ചിലവ് വഹിക്കണം എന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം എല്ലാവർക്കും ബോധ്യമാകുന്നുണ്ട്.

ദിവസവും വിദേശത്തു മരിക്കുന്ന പ്രവാസികളെ പറ്റിയോ അവരുടെ കുടുംബങ്ങളെ പറ്റിയോ ഒരു വാക്ക് പോലും സ്ഥിതി വിവര പ്രഖ്യാപന സമ്മേളനത്തിൽ സൂചിപ്പിക്കുക പോലും ചെയ്യാത്ത മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹത്തിന്റെ കാപട്യം മാലോകർക്ക് മനസിലായി.

കോവിഡ് ബാധിതനായ ഒരാൾ മൂന്ന് തവണ എങ്കിലും ടെസ്റ്റിന് വിധേയമാകാറുണ്ട്.

സംസ്ഥാനത്തു 60000 ടെസ്റ്റ് നടത്തി എന്ന് പറഞ്ഞാൽ അതിനർത്ഥം 20000 ആളുകളെ ടെസ്റ്റ് ചെയ്തു എന്നാണ്.

ടെസ്റ്റുകളുടെ എണ്ണം കുറച്ചും ആരോഗ്യ മേഖലയിൽ വർഷങ്ങളായി കേരളം കൈവരിച്ച നേട്ടങ്ങളെ പരാമർശിക്കാതെയും പിണറായി സർക്കാർ ലോകത്ത് ഒന്നാമതാണ് എന്ന മേനി പറച്ചിൽ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

ലോകത്തിന്റെ മുൻപിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കേരളം കോവിഡിന് മുൻപേ തന്നെ ഒന്നാമതാണ്..അത് കേരളീയരുടെ അഭിമാനവുമാണ്.

( വാൽക്കഷ്ണം )

ലോകകേരള സഭയിൽ പങ്കെടുത്തവർക്ക് നൽകിയ സൗകര്യങ്ങളുടെ ചെറിയൊരു അംശമെങ്കിലും മറ്റ് മാർഗ്ഗമില്ലാത്ത പാവപെട്ട പ്രവാസികൾക്ക് നൽകുവാൻ പിണറായി സർക്കാരിന് കഴിയില്ലേ?

pt thomas cm pinarayi
Advertisment