Advertisment

അമിതമായ പുത്രീ വാത്സല്യം മൂലമാണ് ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത്; പിണറായിയുടെ അമിതമായ പുത്രീവാത്സല്യം തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സംഭവ പരമ്പരകളെന്ന് പി.ടി. തോമസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് പിണറായി വിജയന്റെ അമിതമായ പുത്രീ വാത്സല്യം മൂലമാണെന്ന്‌ പി.ടി. തോമസ് എംഎല്‍എ. പിണറായിയുടെ അമിതമായ പുത്രീവാത്സല്യം തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സംഭവ പരമ്പരകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

publive-image

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ ആണെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ശിവശങ്കരന്റെ യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കുകയും അദ്ദേഹവുമായി യാത്ര ചെയ്തവരുടെ പേരുവിവരം പുറത്തുവിടുകയും ചെയ്യണം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് ഏക ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏക ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയിലൊന്നും തന്നെ ബഹുരാഷ്ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതായി അറിയില്ല.

എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഏക ഡയറക്ടര്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റ്, ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ എന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ, അമേരിക്കന്‍ പൗരത്വമുള്ള ഒരാളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.

 

pt thomas cm pinarayi all news
Advertisment