സഭ ടിവി തട്ടിപ്പിന്റെ കൂടാരം; സ്പീക്കര്‍ തനി പാര്‍ട്ടിക്കാരൻ, നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌ നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശ്രീരാമകൃഷ്ണന്‍റെ പുറകെ നടക്കുന്നവര്‍ നിങ്ങളുടെ പുറകെയും വരുമെന്ന് മുല്ലക്കര രത്നാക്കരൻ. അവര്‍ നിങ്ങളുടെ പുറകെ നടക്കുക മാത്രമല്ല നിങ്ങളെ കിടത്തുകയും ചെയ്യും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ് ശർമ എംഎൽഎ. സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ ആരോപിച്ചു. എന്നാൽ അത്തരത്തിൽ ക്ഷണിച്ചില്ലെന്ന മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി.

×