Advertisment

എൽഡിഎഫ് സ്ഥാനാർത്ഥി ജെ. ജേക്കബിൻ്റെ നിലവാരം കുറഞ്ഞ പ്രചരണം ജനം തിരിച്ചറിയും: പി.ടി തോമസ്

New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബിൻ്റെ നിലവാരം കുറഞ്ഞ പ്രചരണം ജനം തിരിച്ചറിയുമെന്ന് യുഡിഎഫ് സ്ഥാർത്ഥി പി.ടി തോമസ്. ഡോക്ടർ എന്ന പദവിയെ പോലും ബഹുമാനിക്കാതെയുള്ള വില കുറഞ്ഞ പ്രചരണമാണ് സ്ഥാനാർത്ഥി നടത്തുന്നത്.

തനിക്കെതിരെ ഒരു ഡോക്ടർ സ്ഥാനാർത്ഥിയായി വന്നപ്പോൾ ആരോഗ്യപരമായ നല്ല മത്സരമാണ് പ്രതീക്ഷിച്ചത്. എന്നാൽ യാതൊരു വിധ രാഷ്ട്രീയ മാന്യതയും കാണിക്കാതെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പെരുമാറ്റം. തോൽവി മുന്നിൽ കണ്ടാണ് സ്ഥാനാർത്ഥിയും കൂട്ടരും ഇത്തരം നീചമായ പ്രവൃത്തികൾ ചെയ്യുന്നത്.

ഡിജിറ്റൽ ഫ്ലാറ്റ് ഫോം ദുരുപയോഗം ചെയ്തതിലൂടെ സൈബർ കുറ്റമാണ് സ്ഥാനാർത്ഥിയും കൂട്ടരും നടത്തിയിരിക്കുന്നത്. ഇതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ഡിജിപി, ജില്ല കളക്ടർ, തൃക്കാക്കര റിട്ടേണിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.

ഗൂഗിളിൽ പി ടി തോമസ് എന്ന് സേർച്ച്‌ ചെയ്യുമ്പോൾ പിടിയുടെ വിശദാംശങ്ങൾക്ക് മുകളിലായി www.thrikkakara.in എന്ന വെബ്സൈറ്റ് കൊടുത്തിരിക്കുന്നു കൂടെ വോട്ട് ഫോർ ഡോ. ജെ ജേക്കബ് എന്നും നൽകിയിരിക്കുന്നു.

publive-image

വെബ്സൈറ്റിൽ പ്രവേശിക്കുന്ന ആൾക്കുകൾക്ക് ലഭ്യമാകുക എൽഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച വിവരങ്ങളാണ്. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ജിഷ്ണു എന്ന പേരിൽ ഒരു ഫോൺ നമ്പറും നൽകിയിട്ടുണ്ട്. പി ടി തോമസിന്റെ മകന്റെ പേര് വിഷ്ണു എന്നാണ്. ഇത് തെറ്റിധാരണ പരത്താൻ കരുതികൂട്ടി പ്രവർത്തിച്ചതിന് തെളിവാണ്. റിപ്പോർട്ട്‌ ചെയ്തതോടെ പ്രസ്തുത ഭാഗം മാറ്റിയിട്ടുണ്ട്.

pt thomas kochi news
Advertisment