Advertisment

പബ്ജി ഗെയിം നിരോധിച്ചു; ആദ്യ ഇന്ത്യന്‍ നഗരമായി സൂറത്ത്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം ആണ് പബ്ജി. പബ്ജിയുടെ സ്വാധീനം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു എന്നാണ് കണ്ടെത്തല്‍.

നേരത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ പബ്ജി നിരോധന നീക്കം ആരംഭിച്ചത്. പബ്ജിയുടെ സ്വാധീനം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നുവെന്നാണ് ജില്ല ഭരണകൂടം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിനാല്‍ തന്നെ പ്രദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കും പബ്ജി നിരോധനം കര്‍ശനമായി നടപ്പിലാക്കണം എന്നുപറഞ്ഞ് സര്‍ക്കുലര്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പബ്ജി ഇന്ത്യ മുഴുവന്‍ നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ പറയുന്നു.

Advertisment