Advertisment

തൊഴിലിനായി ഉദ്യോഗാർത്ഥികൾ സമരം ചെയ്യുമ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിൽ പ്രൊമോഷൻ നടപ്പാക്കാതെ അവസരം നിഷേധിക്കുന്നു !

New Update

publive-image

Advertisment

ഇടുക്കി: പൊതു വിദ്യാഭ്യാസ വകുപ്പിൽ നൂറോളം ലാസ്റ്റ് ഗ്രേഡ് തസ്തികൾ പ്രമോഷൻ നടത്താത്ത തിനാൽ ഒഴിഞ്ഞുകിടക്കുന്നു. 03-01-2014 ലെ സർക്കാർ ഉത്തരവ് പ്രകാരം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പത്തു ശതമാനം ക്ലാർക്കായി പ്രമോഷൻ അനുവദിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കേണ്ട പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കഴിഞ്ഞ ഏഴ് വർഷമായി ആർക്കും പ്രമോഷൻ കൊടുത്തിട്ടില്ല.

35 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക്‌ ക്ലാർക്കായി പ്രമോഷന് അർഹതയുണ്ട്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ആണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രമോഷൻ ഏർപ്പെടുത്തിയത് എന്ന ഒറ്റക്കാരണത്താലാണ് പ്രമോഷൻ നല്കാത്തതെന്നും പറയപ്പെടുന്നു.

കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ പാലക്കാട്, എന്നീ ജില്ലകളിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രമോഷൻ കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നു. മറ്റ് ജില്ലകളിൽ കൃത്യമായി പ്രമോഷൻ നടക്കുമ്പോഴാണ് ഈ ജില്ലകളിൽ നിസ്സാര കാരണങ്ങളുടെ പേരിൽ പ്രമോഷൻ നടത്താത്തത്.

ഈ ജില്ലകളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുള്ള ക്ലാർക്ക് പ്രമോഷൻ നടത്തിയാൽ 100 ഓളം ഒഴിവുകൾ ഉണ്ടാവും. അതുവഴി ഇപ്പോൾ തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ കടുംപിടുത്തം ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുകയാണ്. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

idukki news
Advertisment